Posts

Showing posts from August, 2024

https://youtu.be/qDUTMx-LZOQ?si=xeVtm_JFCLnhkJE4

കർഷക ദിനം 17.08.24

Image
കർഷകനും കുട്ടി കർഷകനും അധ്യാപക കർഷകനും ആദരം രാവണീശ്വരം : ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. പ്രദേശത്തെ പ്രമുഖ കർഷകനായ കർഷക അവാർഡ് ജേതാവ് കെ വി രാഘവൻ, അജാനൂർ പഞ്ചായത്ത് അധ്യാപക കർഷക അവാർഡ് ജേതാവ് വിദ്യാലയത്തിലെ തന്നെ അധ്യാപകനായ സി അനീഷ്, പ്ലസ് വണ്ണിലെ കുട്ടി കർഷകനായ വിഷ്ണു വി എന്നിവരെയാണ് ആദരിച്ചത്. സ്ക്കൂൾ എൻഎസ്എസ്സിൻ്റെ ചാർജ് വഹിക്കുമ്പോൾ പച്ചക്കറി കൃഷി, കപ്പകൃഷി തുടങ്ങിയവയിൽ മികച്ച സേവനം നൽകാൻ അനീഷിന് സാധിച്ചിട്ടുണ്ട്. ഈ വർഷം സ്കൂൾ എൻ എസ് എസ് രാഘവൻ കെവിയുടെ വയലിലാണ് നെൽകൃഷി ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ പച്ചക്കറി തോട്ടം കുട്ടികൾ സന്ദർശിക്കുകയും കൃഷിരീതി മനസ്സിലാക്കുകയും ചെയ്തു. നല്ല മധുരമൂറുന്ന  കക്കരി നൽകിയാണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്. കാഞ്ഞങ്ങാട്  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി. പുഷ്പ കർഷകരെ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ് , സ്റ്റാഫ് സെക്രട്ടറി എ ആശാലത ഉണ്ണികൃഷ്ണ

ജീവദ്യുതി 20.8.24

Image
ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു രാവണീശ്വരം: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരം നാഷണൽ സർവീസ് സ്കീം യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. രക്തദാനം മഹദ്ദാനം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ പിടിഎ പ്രസിഡണ്ട് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വളണ്ടിയർ ലീഡർ വിഷ്ണുപ്രിയ നന്ദി രേഖപ്പെടുത്തി . കാഞ്ഞങ്ങാട് പോലീസ്  ഇൻസ്പെക്ടർ പി അജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.31 തവണ രക്തം ദാനം ചെയ്ത പി ടി എ അംഗം പി പ്രകാശനെ അനുമോദിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി മിനി എസ് എം സി ചെയർമാൻ എവി പവിത്രൻ, മദർ പിടിഎ പ്രസിഡണ്ട് ധന്യ അരവിന്ദ് എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ  കെ. രാജി എന്നിവർ സംസാരിച്ചു. ജനറൽ ഹോസ്പിറ്റൽ കാസർഗോഡ്  ബ്ലഡ് ബാങ്കാണ് രക്തം ശേഖരിച്ചത്. ഡോ. സൗമ്യ നായരും സംഘവും നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനം 15.8. 24

Image
വാർത്ത

സന്നദ്ധം പ്രഥമശുശൂഷ പരിശീലനം 10.8.24

Image
രാവണീശ്വരം സ്ക്കൂളിൽ പ്രഥമ ശുശ്രൂഷാ ക്യാമ്പ് സംഘടിപ്പിച്ചു. രാവണീശ്വരം: ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ രാവണീശ്വരം  നാഷണൽ സർവീസ് സ്കീം യൂണിറ്റ് കാഞ്ഞങ്ങാട് ഫയർ & റെസ്ക്യു വകുപ്പുമായി സഹകരിച്ച് 'സന്നദ്ധം' പരിപാടി സംഘടിപ്പിച്ചു. ജീവിത സാഹചര്യങ്ങളിൽ നേരിടുന്ന പല വിധ അത്യാഹിത സന്ദർഭങ്ങളിലും വളണ്ടിയർമാർ എങ്ങനെ പെരുമാറണമെന്നും അവശ്യം അറിഞ്ഞിരിക്കേണ്ട പ്രാഥമിക ശുശ്രൂഷയെക്കുറിച്ചും ബോധവത്കരണം നടത്തി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് വളരെ വിലപ്പെട്ട വിവരങ്ങൾ ക്ലാസ്സിൽ നിന്നും ലഭിച്ചു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു., പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു., എസ്.എം സി ചെയർമാൻ എവി പവിത്രൻ എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ് എന്നിവർ സംസാരിച്ചു. പിടിഎ  പ്രതിനിധികൾ ,അധ്യാപകർ എന്നിവർ പങ്കെടുത്തു. തേജശ്രീ സ്വാഗതവും വിഷ്ണുപ്രിയ മുരളീധരൻ നന്ദിയും അറിയിച്ചു. പ്രോഗ്രാം ഓഫീസർ കെ. രാജി നേതൃത്വം നൽകി.

വയനാട് സാന്ത്വനം ദിഷാൻ പി

Image
*സ്വാതന്ത്ര്യ ദിനത്തിൽ വയനാടിന് സാന്ത്വനമേകി കൊച്ചുമിടുക്കൻ* രാവണീശ്വരം : പിറന്നാൾ ദിനത്തിൽ തനിക്കുകിട്ടിയ സമ്മാനതുക വയനാടിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ് രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥിയായ ദിഷാൻ പി. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ തുക ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ, പ്രധാനാധ്യാപിക പി ബിന്ദു , എസ് എം സി ചെയർമാൻ പി വി പവിത്രൻ എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ് എന്നിവർ സംബന്ധിച്ചു. വാങ്ങിയമ്പാറ യിലെ പ്രദോഷ് എ.വി, സംഗീത എസ് എന്നിവരുടെ മകനാണീ കൊച്ചു മിടുക്കൻ.

lotion preparation news

Image
Lotion

സബ് ജില്ലാ കരാട്ടെ മത്സരം 12.8 24

Image
ബേക്കൽ സബ്ജില്ലാ തല കരാട്ടെ മത്സരം രാവണീശ്വരം സ്കൂളിൽ നടന്നു. ബേക്കൽ ഉപജില്ലാ കരാട്ടെ മത്സരത്തിന് രാവണീശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ വേദിയായി. രാവിലെ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി. ബിന്ദു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ എ വി പവിത്രൻ ,എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ്, കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ. എസ് പ്രസന്നകുമാർ സെകട്ടറി കെ.സി. സെബാസ്റ്റ്യൻ , ട്രഷറർ പി ഭാസ്കരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി ആനന്ദ് കൃഷ്ണൻ കെ നന്ദി അറിയിച്ചു. വിജയികൾക്കുള്ള സമ്മാനം പി ടി എ പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ  എസ് എം സി ചെയർമാൻ എ വി പവിത്രൻ എന്നിവർ വിതരണം ചെയ്തു. ആൺകുട്ടികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പെരിയ രണ്ടാംസ്ഥാനം. ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരം പെൺകുട്ടികൾ : ഓവറോൾ എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളികോത്ത് രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് പെരിയ

ഭക്ഷ്യമേള 12.8 .24

Image
ഭക്ഷണ വൈവിധ്യ മൊരുക്കി കുരുന്നുകൾ രാവണേശ്വരം: രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം തരത്തിലെ ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷ്യ മേള ഏറെ ശ്രദ്ധേയമായി. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ രക്ഷിതാക്കൾക്കുള്ള ഗണിത പരിശീലന പരിപാടിയും ഇതോടനുബന്ധിച്ച് നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു . പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ, എസ് എം സി ചെയർമാർ പി വി പവിത്രൻ, എം പിടി എ പ്രസിഡന്റ് ധന്യ അരവിന്ദ് സീനിയർ അധ്യാപിക പ്രേമ ബി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പി.വി സുധ സ്വാഗതവും ബീന നന്ദിയും പറഞ്ഞു.

വയനാടിനെ സഹായിക്കാൻ ലോഷൻ നിർമ്മാണം 10.8 24

Image
രാവണീശ്വരം സ്ക്കൂൾ കുട്ടികളുടെ കൈതാങ്ങ് ഗവർമെൻ് ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരം നാഷണൽ സർവ്വീസ് യൂണിറ്റ് വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും കുട്ടികളിലെയും അമ്മമാരിലെയും സംരംഭകത്വ ശേഷിയെ പരിപോഷിപ്പിക്കുന്നതിനും ആയി സ്കൂളിൽ വച്ച് സംരംഭകത്വശേഷി വികസന പരിപാടി സംഘടിപ്പിച്ചു. സ്വദേശ് പ്രസ്ഥാനത്തിൻ്റെ പരിശീലകനായ സത്യനാരായണൻ കെ കെ പരിപാടിക്ക് നേതൃത്വം നൽകി. നിർമ്മാണ പ്രവർത്തനത്തിൻ്റെ മുന്നോടിയായി സംരംഭകത്വത്തിന്റെ ആവശ്യകത ,സ്വയം ഉൽപ്പന്ന നിർമ്മാണത്തിൻ്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചു. തുടർന്ന് ഹാൻഡ് വാഷ് ,ടോയിലെറ്റ് ക്ലീനർ ,കളർ ഫിനോയിൽ , ക്ലോത്ത് വാഷ് ,ലിക്വിഡ് ഡിഷ് വാഷ് എന്നിവ നിർമ്മിച്ചു .നിർമ്മാണം ലേബലിങ്ങ്, മാർക്കറ്റിംഗ് ഉൾപ്പെടെയുള്ളവയാണ് ക്യാമ്പിൽ ചെയ്യപ്പെട്ടത്. ഏകദേശം 25000 രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്ന ഉത്പന്നങ്ങളാണ് ക്യാമ്പിൽ നിർമ്മിക്കപ്പെട്ടത്. പരിപാടിയിലൂടെ കുട്ടികൾക്ക് വിവിധ കമ്പനികളുടെ ചൂഷണം  ചെറുക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ, സ്വദേശ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ സാധിച്ചു. ഉയർന്ന നിലവാരം പുലർത്തിയ ക്ലാസ്സ് വളരെയധികം ഉപകാരപ്രദമായിരുന്നു.

പിടിഎ വാർഷിക ജനറൽ ബോഡി 7.8.24

Image
രാവണീശ്വരം സ്ക്കൂൾ വാർഷിക പി ടി എ യോഗം 7.8.24 ന് നടന്നു. പിടിഎ പ്രസിഡൻ്റായി പി. രാധാകൃഷ്ണൻ വൈസ് പ്രസിഡൻ്റായി രമേശൻ എസ് എം സി ചെയർമാനായി പവിത്രൻ എവി മദർ പി ടി എ പ്രസിഡൻ്റായി ധന്യ അരവിന്ദ് എന്നിവരെ തിരഞ്ഞെടുത്തു.

ചെസ് സബ്ജില്ല 9.8.24

Image
സബ്ജില്ലാ തല ക്വിസ്സിൽ ധീരജ് ഒന്നാം സ്ഥാനം നേടി

ഹിരോഷിമ ദിനം 6.8.24

Image
ഹിരോഷിമ ദിന റാലി നടത്തി രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തിൽ സമാധാന റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി കുട്ടികൾ ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ എൻഎസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി , സ്റ്റാഫ് സെക്രട്ടറി എ ആശാലത വളണ്ടിയർ മാരായ പ്രത്യൂഷ ശലഭ , വിപിനയ എന്നിവർ സംസാരിച്ചു.

സ്നേഹാരാമം 1.8.24

Image
സ്നേഹാരാമം വൃത്തിയാക്കി എൻഎസ്എസ് കുട്ടികൾ കഴിഞ്ഞ ഡിസംബർ മാസത്തെ സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി രാവണീശ്വരം ഗവ ഹയർ സെകൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റ് തയ്യാറാക്കിയ സ്നേഹാരാമത്തെ പരിപാലിക്കാൻ വീണ്ടും അവർ എത്തി. ഗവ യു പി സ്കൂൾ വേലാശ്വരത്ത് നടന്ന ക്യാമ്പിലാണ് കുട്ടികൾ സ്നേഹാരാമം തയ്യാറാക്കിയത്. വേലാശ്വരം.സ്ക്കൂൾ പിടി എയുടെ പൂർണ്ണ പിന്തുണയോടെയാണ് സ്നേഹാരാമം തയ്യാറാക്കിയത്. വിദ്യാലയത്തിൻ്റെ ചുറ്റുമുള്ള കുട്ടികൾ ഒത്തുകൂടി തെളിഞ്ഞ കാലാവസ്ഥയിൽ പൂന്തോട്ടത്തിലെ കാടുകൾ പിഴുതു നീക്കി വീണ്ടും മനോഹരമാക്കി. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ  എസ്എംസി ചെയർമാൻ സുനിൽകുമാർ പ്രധാനാധ്യാപകൻ വിഷ്ണുനമ്പൂതിരി ,രാജൻ എന്നിവർ സന്ദർശിച്ചു.