സന്നദ്ധം പ്രഥമശുശൂഷ പരിശീലനം 10.8.24

രാവണീശ്വരം സ്ക്കൂളിൽ പ്രഥമ ശുശ്രൂഷാ ക്യാമ്പ് സംഘടിപ്പിച്ചു.

രാവണീശ്വരം:
ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ രാവണീശ്വരം  നാഷണൽ സർവീസ് സ്കീം യൂണിറ്റ് കാഞ്ഞങ്ങാട് ഫയർ & റെസ്ക്യു വകുപ്പുമായി സഹകരിച്ച് 'സന്നദ്ധം' പരിപാടി സംഘടിപ്പിച്ചു. ജീവിത സാഹചര്യങ്ങളിൽ നേരിടുന്ന പല വിധ അത്യാഹിത സന്ദർഭങ്ങളിലും വളണ്ടിയർമാർ എങ്ങനെ പെരുമാറണമെന്നും അവശ്യം അറിഞ്ഞിരിക്കേണ്ട പ്രാഥമിക ശുശ്രൂഷയെക്കുറിച്ചും ബോധവത്കരണം നടത്തി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് വളരെ വിലപ്പെട്ട വിവരങ്ങൾ ക്ലാസ്സിൽ നിന്നും ലഭിച്ചു.
പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു., പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു., എസ്.എം സി ചെയർമാൻ എവി പവിത്രൻ എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ് എന്നിവർ സംസാരിച്ചു. പിടിഎ  പ്രതിനിധികൾ ,അധ്യാപകർ എന്നിവർ പങ്കെടുത്തു.
തേജശ്രീ സ്വാഗതവും വിഷ്ണുപ്രിയ മുരളീധരൻ നന്ദിയും അറിയിച്ചു.
പ്രോഗ്രാം ഓഫീസർ കെ. രാജി നേതൃത്വം നൽകി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification