വയനാടിനെ സഹായിക്കാൻ ലോഷൻ നിർമ്മാണം 10.8 24

രാവണീശ്വരം സ്ക്കൂൾ കുട്ടികളുടെ കൈതാങ്ങ്

ഗവർമെൻ് ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരം നാഷണൽ സർവ്വീസ് യൂണിറ്റ് വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും കുട്ടികളിലെയും അമ്മമാരിലെയും സംരംഭകത്വ ശേഷിയെ പരിപോഷിപ്പിക്കുന്നതിനും ആയി സ്കൂളിൽ വച്ച് സംരംഭകത്വശേഷി വികസന പരിപാടി സംഘടിപ്പിച്ചു. സ്വദേശ് പ്രസ്ഥാനത്തിൻ്റെ പരിശീലകനായ സത്യനാരായണൻ കെ കെ പരിപാടിക്ക് നേതൃത്വം നൽകി. നിർമ്മാണ പ്രവർത്തനത്തിൻ്റെ മുന്നോടിയായി സംരംഭകത്വത്തിന്റെ ആവശ്യകത ,സ്വയം ഉൽപ്പന്ന നിർമ്മാണത്തിൻ്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചു. തുടർന്ന് ഹാൻഡ് വാഷ് ,ടോയിലെറ്റ് ക്ലീനർ ,കളർ ഫിനോയിൽ , ക്ലോത്ത് വാഷ് ,ലിക്വിഡ് ഡിഷ് വാഷ് എന്നിവ നിർമ്മിച്ചു .നിർമ്മാണം ലേബലിങ്ങ്, മാർക്കറ്റിംഗ് ഉൾപ്പെടെയുള്ളവയാണ് ക്യാമ്പിൽ ചെയ്യപ്പെട്ടത്. ഏകദേശം 25000 രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്ന ഉത്പന്നങ്ങളാണ് ക്യാമ്പിൽ നിർമ്മിക്കപ്പെട്ടത്. പരിപാടിയിലൂടെ കുട്ടികൾക്ക് വിവിധ കമ്പനികളുടെ ചൂഷണം  ചെറുക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ, സ്വദേശ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ സാധിച്ചു. ഉയർന്ന നിലവാരം പുലർത്തിയ ക്ലാസ്സ് വളരെയധികം ഉപകാരപ്രദമായിരുന്നു. ഇതിലൂടെ ലഭിക്കുന്ന തുക വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്. തുടർന്ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സബീഷ് വിതരോദ്ഘാടനം നിർവഹിച്ചു. മദർ പിടിഎ പ്രസിഡൻ്റ് ധന്യാ അരവിന്ദ്  ഏറ്റുവാങ്ങി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി നന്ദി രേഖപ്പെടുത്തി. അമ്മമാരും പിടിഎ, എം പിടി എ , എസ് എം സി അംഗങ്ങളും വളണ്ടിയർമാരും പങ്കെടുത്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification