സ്നേഹാരാമം 1.8.24

സ്നേഹാരാമം വൃത്തിയാക്കി എൻഎസ്എസ് കുട്ടികൾ

കഴിഞ്ഞ ഡിസംബർ മാസത്തെ സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി രാവണീശ്വരം ഗവ ഹയർ സെകൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റ് തയ്യാറാക്കിയ സ്നേഹാരാമത്തെ പരിപാലിക്കാൻ വീണ്ടും അവർ എത്തി. ഗവ യു പി സ്കൂൾ വേലാശ്വരത്ത് നടന്ന ക്യാമ്പിലാണ് കുട്ടികൾ സ്നേഹാരാമം തയ്യാറാക്കിയത്. വേലാശ്വരം.സ്ക്കൂൾ പിടി എയുടെ പൂർണ്ണ പിന്തുണയോടെയാണ് സ്നേഹാരാമം തയ്യാറാക്കിയത്. വിദ്യാലയത്തിൻ്റെ ചുറ്റുമുള്ള കുട്ടികൾ ഒത്തുകൂടി തെളിഞ്ഞ കാലാവസ്ഥയിൽ പൂന്തോട്ടത്തിലെ കാടുകൾ പിഴുതു നീക്കി വീണ്ടും മനോഹരമാക്കി. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ  എസ്എംസി ചെയർമാൻ സുനിൽകുമാർ പ്രധാനാധ്യാപകൻ വിഷ്ണുനമ്പൂതിരി ,രാജൻ എന്നിവർ സന്ദർശിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification