ഭക്ഷ്യമേള 12.8 .24

ഭക്ഷണ വൈവിധ്യ മൊരുക്കി കുരുന്നുകൾ

രാവണേശ്വരം: രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം തരത്തിലെ ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷ്യ മേള ഏറെ ശ്രദ്ധേയമായി. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ രക്ഷിതാക്കൾക്കുള്ള ഗണിത പരിശീലന പരിപാടിയും ഇതോടനുബന്ധിച്ച് നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു . പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ, എസ് എം സി ചെയർമാർ പി വി പവിത്രൻ, എം പിടി എ പ്രസിഡന്റ് ധന്യ അരവിന്ദ് സീനിയർ അധ്യാപിക പ്രേമ ബി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പി.വി സുധ സ്വാഗതവും ബീന നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification