ജീവദ്യുതി 20.8.24

ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രാവണീശ്വരം: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരം നാഷണൽ സർവീസ് സ്കീം യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. രക്തദാനം മഹദ്ദാനം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ പിടിഎ പ്രസിഡണ്ട് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വളണ്ടിയർ ലീഡർ വിഷ്ണുപ്രിയ നന്ദി രേഖപ്പെടുത്തി . കാഞ്ഞങ്ങാട് പോലീസ്  ഇൻസ്പെക്ടർ പി അജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.31 തവണ രക്തം ദാനം ചെയ്ത പി ടി എ അംഗം പി പ്രകാശനെ അനുമോദിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി മിനി എസ് എം സി ചെയർമാൻ എവി പവിത്രൻ, മദർ പിടിഎ പ്രസിഡണ്ട് ധന്യ അരവിന്ദ് എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ  കെ. രാജി എന്നിവർ സംസാരിച്ചു. ജനറൽ ഹോസ്പിറ്റൽ കാസർഗോഡ്  ബ്ലഡ് ബാങ്കാണ് രക്തം ശേഖരിച്ചത്. ഡോ. സൗമ്യ നായരും സംഘവും നേതൃത്വം നൽകി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification