സബ് ജില്ലാ കരാട്ടെ മത്സരം 12.8 24

ബേക്കൽ സബ്ജില്ലാ തല കരാട്ടെ മത്സരം രാവണീശ്വരം സ്കൂളിൽ നടന്നു.
ബേക്കൽ ഉപജില്ലാ കരാട്ടെ മത്സരത്തിന് രാവണീശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ വേദിയായി. രാവിലെ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി. ബിന്ദു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ എ വി പവിത്രൻ ,എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ്, കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ. എസ് പ്രസന്നകുമാർ സെകട്ടറി കെ.സി. സെബാസ്റ്റ്യൻ , ട്രഷറർ പി ഭാസ്കരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി ആനന്ദ് കൃഷ്ണൻ കെ നന്ദി അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനം പി ടി എ പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ 
എസ് എം സി ചെയർമാൻ എ വി പവിത്രൻ എന്നിവർ വിതരണം ചെയ്തു.
ആൺകുട്ടികൾ ഓവറോൾ ചാമ്പ്യൻഷിപ്പ്
ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പെരിയ
രണ്ടാംസ്ഥാനം. ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരം
പെൺകുട്ടികൾ : ഓവറോൾ എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളികോത്ത്
രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് പെരിയ

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification