വയനാട് സാന്ത്വനം ദിഷാൻ പി

*സ്വാതന്ത്ര്യ ദിനത്തിൽ വയനാടിന് സാന്ത്വനമേകി കൊച്ചുമിടുക്കൻ*

രാവണീശ്വരം :
പിറന്നാൾ ദിനത്തിൽ തനിക്കുകിട്ടിയ സമ്മാനതുക വയനാടിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ് രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥിയായ ദിഷാൻ പി.
സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ തുക ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ, പ്രധാനാധ്യാപിക പി ബിന്ദു , എസ് എം സി ചെയർമാൻ പി വി പവിത്രൻ എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ് എന്നിവർ സംബന്ധിച്ചു. വാങ്ങിയമ്പാറ യിലെ പ്രദോഷ് എ.വി, സംഗീത എസ് എന്നിവരുടെ മകനാണീ കൊച്ചു മിടുക്കൻ.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification