Posts

Showing posts from July, 2023

HS പ്രവേശനോത്സവം

Image
ആഘോഷമായി രാവണേശ്വരം സ്ക്കൂൾ പ്രവേശനോത്സവം പ്രീ സ്കൂൾ ,പുതിയ കെട്ടിടം എന്നിവയുടെ ഉദ്ഘാടനം നടന്നതിനു പിന്നാലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. കുട്ടികളെ സ്ക്കൂൾ കവാടത്തിൽ നിന്നും വാദ്യഘോഷങ്ങളോടെ സ്വീകരിച്ചാനയിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കെ.വി.ബാലകൃഷ്ണൻ അധ്യക്ഷനായി. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സബീഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ബ്ലോക്ക് മെമ്പർ എം ജി പുഷ്പ ,വാർഡ് മെമ്പർ കെ. മിനി, സി പ്രവീൺ കുമാർ ,പി.ജനാർദ്ദൻ ,കെ.പ്രേമ എന്നിവർ സംസാരിച്ചു.എസ് എം സി ചെയർമാൻ എ പവിത്രൻ മാസ്റ്റർ എം പിടി എ വൈസ് പ്രസിഡൻ്റ് സജിത, പിടിഎ വൈസ് പ്രസിഡൻ്റ് സുനിത എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രഥമാധ്യാപിക സി.കെ.സുനിതാ ദേവി നന്ദി പറഞ്ഞു.      ചടങ്ങിൽ സുബീർ എരോൽ ,ചിത്താരി സർവീസ് സഹകരണ ബാങ്ക്, വിജയൻ രാവണീശ്വരം എന്നിവർ ചേർന്ന് സ്പോൺസർ ചെയ്ത കുടകൾ 90 കുട്ടികൾക്ക്  വിതരണം ചെയ്തു. മദർ പി.ടി.എ. അംഗം ജിഷയുടെ അമ്മയുടെ സ്മരണാർത്ഥം മുഴുവൻ കുട്ടികൾക്കും മധുരം നൽകി.കൂടാതെ സാമൂഹ്യ സാംസ്കാരിക വിനോദ കേന്ദ്രം രാമഗിരി യ

പ0ന മൂല നൽകി സുഹാസിനി ടീച്ചർ

പഠന മൂല തയാറാക്കി പടിയിറക്കം രാവണീശ്വരം മൂന്ന് വിദ്യാലയങ്ങളിലായി പതിനേഴ് വർഷത്തെ അധ്യാപന ജീവിതത്തിന് ഏപ്രിൽ 30ന് അവസാനം കുറിക്കുമ്പോൾ താൻ ജോലി ചെയ്ത വിദ്യാലയത്തിലെ പ്രീ സ്ക്കൂളിനെ ശാക്തീകരിക്കാനുള്ള വിദ്യാലയ പ്രവർത്തനങ്ങൾക്ക് താങ്ങാവുകയാണ് ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപിക പി. സുഹാസിനി. ഏപ്രിൽ 1ന് ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്ന സ്റ്റാർസ് മോഡൽ പ്രീ സ്ക്കൂൾ വർണ്ണ കൂടാരത്തിൽ കുട്ടികളുടെ വിവിധ പഠന മൂലകൾക്കായി എസ് എസ് കെ യിൽ നിന്നും ലഭിക്കുന്ന തു കക്ക് പുറമെ പൊതുജനങ്ങളിൽ നിന്നും സാമ്പത്തിക സമാഹരണം നടത്തായിട്ടാണ് പ്രവർത്തന മൂലകൾ സജ്ജീകരിക്കുന്നത്. നല്ലൊരു ഹിന്ദി അധ്യാപികയായ ടീച്ചർ ജില്ലാ റിസോൾസ് അംഗം കൂടിയാണ്.ഒരു പ0ന മൂല തയ്യാറാക്കുന്നതിനുള്ള തുകയാണ് ടീച്ചർ വിദ്യാലയ അധികൃതരെ ഏല്പിച്ചത്.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ ,പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ ,പ്രധാനാധ്യാപിക സി.കെ. സുനിതാ ദേവി തുടങ്ങിയവർ പങ്കെടുത്തു.

ഇൻറർവ്യൂ

രാവണേശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച് എസ് എസ് ടി മലയാളം, എച്ച് എസ് എസ് ടി ജൂനിയർ ബോട്ടണി. എച്ച് എസ് എസ് ടി ജൂനിയർ ഹിസ്റ്ററി, എച്ച് എസ് എസ് ടി ജൂനിയർ എക്കണോമിക്സ് വിഷയങ്ങളിലുള്ള ഒഴിവുകളിലേക്കുള്ള അഭിമുഖം  29.05.23 ന് രാവിലെ 11 മണിക്ക് വിദ്യാലയത്തിൽ വച്ച് നടക്കും. അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക

ലഹരി വിരുദ്ധ ക്ലാസ്സ്

Image
രാവണേശ്വരം സ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരത്ത് ഡ്രീം കാസർഗോഡിൻ്റെയും നാഷണൽ സർസീസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ  ഹയർ സെക്കൻ്ററി വിഭാഗം കുട്ടികൾക്കായി അഡിക്ഷൻ ആൻറ് മെൻ്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്റ്റാഫ് സെക്രട്ടറി ആശാലത എ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് സി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ആൻ്റ് സൈക്യാട്രിക് സോഷ്യൽ വർക്കർ നിബിൻ മാത്യു, കൗൺസിലർ ഐശ്വര്യ ജോസഫ് എന്നിവർ ക്ലാസ്സ് എടുത്തു.

പരിസ്ഥിതി ദിനം

Image
നാട്ട് മാവിൻ തൈ നട് രാവണീശ്വരം സ്ക്കൂളിൽ  പരിസ്ഥിതി ദിനം ആഘോഷമായി നടത്തി. പരിസ്ഥിതി ദിനത്തിൻ്റെ അമ്പതാം വാർഷികത്തിൽ രാവണീശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി നടത്തി.പ്രഥമാധ്യാപിക സി.കെ.സുനിതാ ദേവി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് കെ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ എ പവിത്രൻ മാസ്റ്റർ കുട്ടികൾക്ക് മാവിൻതൈകൾ കൈമാറി.ചടങ്ങിൽ ഔഷധച്ചെടികളും പ്ലാസ്റ്റിക്കിനെതിരായുള്ള പ്രവർത്തനമായി തുണി സഞ്ചികൾ വിതരണം ചെയ്യുകയും നിർവഹിച്ചു. പരിസ്ഥിതി ക്ലബ്ബ് ചാർജ് വഹിക്കുന്ന കെ. വി.സ്വപ്ന, വി. രാജി ,സി.പ്രവീൺ കുമാർ, ബി പ്രേമ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.എസ് സന്ദീപ് എന്നിവർ നേതൃത്യം നൽകി .തുടർന്ന് വിദ്യാലയത്തിൽ മാവിൻതൈ നട്ടു.എൻ എസ് എസ് ൻ്റെ മിഷൻ ലൈഫ് 2023 മാമ്പഴക്കാലം പദ്ധതിയുടെ ഭാഗമായി  ദത്ത് ഗ്രാമത്തിൽ നാടൻ മാവിനങ്ങളുടെ തൈകൾ നട്ടു. പരിസ്ഥിതി ദിനത്തിൻ്റെ അമ്പതാം വാർഷികത്തിൽ WED 50 എന്ന ഡിസ്പ്ലേ തയ്യാറാക്കി.പ്രബന്ധരചന ,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

വായനാദിനം

Image
പി എൻ പണിക്കരെ അനുസ്മരിച്ചു. രാവണീശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ വായനാദിനത്തിൽ ഗ്ര സ്ഥശാലാ പ്രസ്ഥാനത്തിൻ്റെ ശില്പി പി.എൻ.പണിക്കരെ അനുസ്മരിച്ചു.വിദ്യാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.എസ്. സന്ദീപ് സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ സി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി.സ്റ്റാഫ് സെക്രട്ടറി എ ആശാലത സംസാരിച്ചു. കെ.ആർ.മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിൻ്റെ  ആസ്വാദനം എം സംഗീതയും പി.എൻ പണിക്കർ അനുസ്മരണം സി.എച്ച്. ആമിനത്ത് നാസിയയും നിർവ്വഹിച്ചു.തുടർന്നു വരുന്ന ദിവസങ്ങളിൽ കൂടുതൽ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

പുസ്തക തൊട്ടിൽ

Image
പുസ്തക തൊട്ടിലുമായി രാവണീശ്വരം സ്ക്കൂൾ: വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി രാവണീശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം പുസ്തക തൊട്ടിൽ തയ്യാറാക്കി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് കൈമാറും.സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി അനീഷ്  സ്വാഗതം പറഞ്ഞു .പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻ്റ് കെ.വി. ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സി പ്രവീൺ കുമാർ ,എ ആശാലത എന്നിവർ സംസാരിച്ചു.എൻ എസ് എസ് കോ ഓർഡിനേറ്റർ ടി എസ് സന്ദീപ് നന്ദി രേഖപ്പെടുത്തി.

ഓണക്കാലത്തേക്കൊരു കൃഷി

Image
ഓണക്കാലത്തേക്ക് കൃഷിയൊരുക്കി എൻ എസ് എസ് രാവണീശ്വരം യൂണിറ്റ്. ഓണക്കാലത്തേക്ക് വേണ്ടി സ്ക്കൂൾ വളപ്പിൽ കൃഷിയൊരുക്കുകയാണ് രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റ് വെണ്ട ,വഴുതന, പച്ചമുളക് ,കക്കിരി തുടങ്ങിയവയാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.എൻ എസ് എസ് മുൻപ്രോഗ്രാം ഓഫീസർ സി.അനീഷ് നേതൃത്വം നൽകി.പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.മുൻപിടിഎ അംഗവും പ്രദേശത്തെ പ്രമുഖ ജൈവ കർഷകനുമായ കാമരാജ് മാക്കി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ ,എസ്എംസി ചെയർമാൻ എ പവിത്രൻ മാസ്റ്റർ ,സീനിയർ അധ്യാപകൻ സി. പ്രവീൺ കുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി. എസ് സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.

ജൂൺ 19 വായനാദിനം

Image
പുസ്തകങ്ങൾ കൈമാറി രാവണേശ്വരം സ്ക്കൂൾ.. വിദ്യാലയത്തിനു പുറത്തു കൂടി വായനയുടെ വെളിച്ചം എത്തിക്കുന്നതിന് രാവണേശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റ്. കുട്ടികൾ പുസ്തകതൊട്ടിലിലൂടെ സമാഹരിച്ച പുസ്തകങ്ങൾ പ്രദേശങ്ങളിലെ ലൈബ്രറികളിലേക്ക് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ എ പവിത്രൻ മാസ്റ്റർ നിർവഹിച്ചു.റെഡ്സ്റ്റാർ തണ്ണോട് ട്രഷറർ രതീഷ്  വെള്ളംതട്ട പുസ്തകങ്ങൾ ഏറ്റുവാങ്ങി.പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി. പ്രവീൺ കുമാർ, എ.ആശാലത ,ടി.എസ്.സന്ദീപ്, എൻ എസ് എസ് ലീഡർ എ ശ്രീലക്ഷമി എന്നിവർ സംസാരിച്ചു.തുടർന്നു വരുന്ന ദിവസങ്ങളിൽ മറ്റ് വായനശാലകൾക്കും പുസ്തകങ്ങൾ കൈമാറും .വായനാവാരവുമായി ബന്ധപെട്ടാണ് വ്യത്യസ്തമായ ഈ പരിപാടി കുട്ടികൾ ഏറ്റെടുത്തത്.