ലഹരി വിരുദ്ധ ക്ലാസ്സ്

രാവണേശ്വരം സ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി
കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരത്ത് ഡ്രീം കാസർഗോഡിൻ്റെയും നാഷണൽ സർസീസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ  ഹയർ സെക്കൻ്ററി വിഭാഗം കുട്ടികൾക്കായി അഡിക്ഷൻ ആൻറ് മെൻ്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്റ്റാഫ് സെക്രട്ടറി ആശാലത എ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് സി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ആൻ്റ് സൈക്യാട്രിക് സോഷ്യൽ വർക്കർ നിബിൻ മാത്യു, കൗൺസിലർ ഐശ്വര്യ ജോസഫ് എന്നിവർ ക്ലാസ്സ് എടുത്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification