ജൂൺ 19 വായനാദിനം

പുസ്തകങ്ങൾ കൈമാറി രാവണേശ്വരം സ്ക്കൂൾ..
വിദ്യാലയത്തിനു പുറത്തു കൂടി വായനയുടെ വെളിച്ചം എത്തിക്കുന്നതിന് രാവണേശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റ്. കുട്ടികൾ പുസ്തകതൊട്ടിലിലൂടെ സമാഹരിച്ച പുസ്തകങ്ങൾ പ്രദേശങ്ങളിലെ ലൈബ്രറികളിലേക്ക് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ എ പവിത്രൻ മാസ്റ്റർ നിർവഹിച്ചു.റെഡ്സ്റ്റാർ തണ്ണോട് ട്രഷറർ രതീഷ്  വെള്ളംതട്ട പുസ്തകങ്ങൾ ഏറ്റുവാങ്ങി.പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി. പ്രവീൺ കുമാർ, എ.ആശാലത ,ടി.എസ്.സന്ദീപ്, എൻ എസ് എസ് ലീഡർ എ ശ്രീലക്ഷമി എന്നിവർ സംസാരിച്ചു.തുടർന്നു വരുന്ന ദിവസങ്ങളിൽ മറ്റ് വായനശാലകൾക്കും പുസ്തകങ്ങൾ കൈമാറും .വായനാവാരവുമായി ബന്ധപെട്ടാണ് വ്യത്യസ്തമായ ഈ പരിപാടി കുട്ടികൾ ഏറ്റെടുത്തത്.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification