HS പ്രവേശനോത്സവം

ആഘോഷമായി രാവണേശ്വരം സ്ക്കൂൾ പ്രവേശനോത്സവം
പ്രീ സ്കൂൾ ,പുതിയ കെട്ടിടം എന്നിവയുടെ ഉദ്ഘാടനം നടന്നതിനു പിന്നാലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. കുട്ടികളെ സ്ക്കൂൾ കവാടത്തിൽ നിന്നും വാദ്യഘോഷങ്ങളോടെ സ്വീകരിച്ചാനയിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കെ.വി.ബാലകൃഷ്ണൻ അധ്യക്ഷനായി. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സബീഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ബ്ലോക്ക് മെമ്പർ എം ജി പുഷ്പ ,വാർഡ് മെമ്പർ കെ. മിനി, സി പ്രവീൺ കുമാർ ,പി.ജനാർദ്ദൻ ,കെ.പ്രേമ എന്നിവർ സംസാരിച്ചു.എസ് എം സി ചെയർമാൻ എ പവിത്രൻ മാസ്റ്റർ എം പിടി എ വൈസ് പ്രസിഡൻ്റ് സജിത, പിടിഎ വൈസ് പ്രസിഡൻ്റ് സുനിത എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രഥമാധ്യാപിക സി.കെ.സുനിതാ ദേവി നന്ദി പറഞ്ഞു.
     ചടങ്ങിൽ സുബീർ എരോൽ ,ചിത്താരി സർവീസ് സഹകരണ ബാങ്ക്, വിജയൻ രാവണീശ്വരം എന്നിവർ ചേർന്ന് സ്പോൺസർ ചെയ്ത കുടകൾ 90 കുട്ടികൾക്ക്  വിതരണം ചെയ്തു. മദർ പി.ടി.എ. അംഗം ജിഷയുടെ അമ്മയുടെ സ്മരണാർത്ഥം മുഴുവൻ കുട്ടികൾക്കും മധുരം നൽകി.കൂടാതെ സാമൂഹ്യ സാംസ്കാരിക വിനോദ കേന്ദ്രം രാമഗിരി യുടെ വകയായി നൽകിയ പഠനോപകരണങ്ങളും സ്കൂളിന്റെ വകയായി പ്ലേറ്റും കുട്ടികൾക്ക് വിതരണം ചെയ്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification