ഓണക്കാലത്തേക്കൊരു കൃഷി

ഓണക്കാലത്തേക്ക് കൃഷിയൊരുക്കി എൻ എസ് എസ് രാവണീശ്വരം യൂണിറ്റ്.
ഓണക്കാലത്തേക്ക് വേണ്ടി സ്ക്കൂൾ വളപ്പിൽ കൃഷിയൊരുക്കുകയാണ് രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റ് വെണ്ട ,വഴുതന, പച്ചമുളക് ,കക്കിരി തുടങ്ങിയവയാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.എൻ എസ് എസ് മുൻപ്രോഗ്രാം ഓഫീസർ സി.അനീഷ് നേതൃത്വം നൽകി.പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.മുൻപിടിഎ അംഗവും പ്രദേശത്തെ പ്രമുഖ ജൈവ കർഷകനുമായ കാമരാജ് മാക്കി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ ,എസ്എംസി ചെയർമാൻ എ പവിത്രൻ മാസ്റ്റർ ,സീനിയർ അധ്യാപകൻ സി. പ്രവീൺ കുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി. എസ് സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification