പ0ന മൂല നൽകി സുഹാസിനി ടീച്ചർ

പഠന മൂല തയാറാക്കി പടിയിറക്കം
രാവണീശ്വരം
മൂന്ന് വിദ്യാലയങ്ങളിലായി പതിനേഴ് വർഷത്തെ അധ്യാപന ജീവിതത്തിന് ഏപ്രിൽ 30ന് അവസാനം കുറിക്കുമ്പോൾ താൻ ജോലി ചെയ്ത വിദ്യാലയത്തിലെ പ്രീ സ്ക്കൂളിനെ ശാക്തീകരിക്കാനുള്ള വിദ്യാലയ പ്രവർത്തനങ്ങൾക്ക് താങ്ങാവുകയാണ് ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപിക പി. സുഹാസിനി. ഏപ്രിൽ 1ന് ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്ന സ്റ്റാർസ് മോഡൽ പ്രീ സ്ക്കൂൾ വർണ്ണ കൂടാരത്തിൽ കുട്ടികളുടെ വിവിധ പഠന മൂലകൾക്കായി എസ് എസ് കെ യിൽ നിന്നും ലഭിക്കുന്ന തു കക്ക് പുറമെ പൊതുജനങ്ങളിൽ നിന്നും സാമ്പത്തിക സമാഹരണം നടത്തായിട്ടാണ് പ്രവർത്തന മൂലകൾ സജ്ജീകരിക്കുന്നത്.
നല്ലൊരു ഹിന്ദി അധ്യാപികയായ ടീച്ചർ ജില്ലാ റിസോൾസ് അംഗം കൂടിയാണ്.ഒരു പ0ന മൂല തയ്യാറാക്കുന്നതിനുള്ള തുകയാണ് ടീച്ചർ വിദ്യാലയ അധികൃതരെ ഏല്പിച്ചത്.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ ,പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ ,പ്രധാനാധ്യാപിക സി.കെ. സുനിതാ ദേവി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification