വായനാദിനം

പി എൻ പണിക്കരെ അനുസ്മരിച്ചു.
രാവണീശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ വായനാദിനത്തിൽ ഗ്ര സ്ഥശാലാ പ്രസ്ഥാനത്തിൻ്റെ ശില്പി പി.എൻ.പണിക്കരെ അനുസ്മരിച്ചു.വിദ്യാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.എസ്. സന്ദീപ് സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ സി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി.സ്റ്റാഫ് സെക്രട്ടറി എ ആശാലത സംസാരിച്ചു. കെ.ആർ.മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിൻ്റെ  ആസ്വാദനം എം സംഗീതയും പി.എൻ പണിക്കർ അനുസ്മരണം സി.എച്ച്. ആമിനത്ത് നാസിയയും നിർവ്വഹിച്ചു.തുടർന്നു വരുന്ന ദിവസങ്ങളിൽ കൂടുതൽ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification