പരിസ്ഥിതി ദിനം

നാട്ട് മാവിൻ തൈ നട് രാവണീശ്വരം സ്ക്കൂളിൽ 
പരിസ്ഥിതി ദിനം ആഘോഷമായി നടത്തി.
പരിസ്ഥിതി ദിനത്തിൻ്റെ അമ്പതാം വാർഷികത്തിൽ രാവണീശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി നടത്തി.പ്രഥമാധ്യാപിക സി.കെ.സുനിതാ ദേവി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് കെ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ എ പവിത്രൻ മാസ്റ്റർ കുട്ടികൾക്ക് മാവിൻതൈകൾ കൈമാറി.ചടങ്ങിൽ ഔഷധച്ചെടികളും പ്ലാസ്റ്റിക്കിനെതിരായുള്ള പ്രവർത്തനമായി തുണി സഞ്ചികൾ വിതരണം ചെയ്യുകയും നിർവഹിച്ചു. പരിസ്ഥിതി ക്ലബ്ബ് ചാർജ് വഹിക്കുന്ന കെ. വി.സ്വപ്ന, വി. രാജി ,സി.പ്രവീൺ കുമാർ, ബി പ്രേമ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.എസ് സന്ദീപ് എന്നിവർ നേതൃത്യം നൽകി .തുടർന്ന് വിദ്യാലയത്തിൽ മാവിൻതൈ നട്ടു.എൻ എസ് എസ് ൻ്റെ മിഷൻ ലൈഫ് 2023 മാമ്പഴക്കാലം പദ്ധതിയുടെ ഭാഗമായി  ദത്ത് ഗ്രാമത്തിൽ നാടൻ മാവിനങ്ങളുടെ തൈകൾ നട്ടു. പരിസ്ഥിതി ദിനത്തിൻ്റെ അമ്പതാം വാർഷികത്തിൽ WED 50 എന്ന ഡിസ്പ്ലേ തയ്യാറാക്കി.പ്രബന്ധരചന ,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification