Posts

Showing posts from January, 2023

suchitwam

Image

kalalaya jyothi

Image

കലാലയ ജ്യോതി

Image
രാവണേശ്വരം സ്ക്കൂളിൽ  കലാലയ ജ്യോതി ക്ലാസ്സ് നടന്നു. കേരള വനിതാ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള ശാക്തീകരണ പരിപാടി കലാലയ ജ്യോതി  രാവണീശ്വരം സ്കൂളിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗം  അഡ്വ.കുഞ്ഞായിഷ.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ് കെ.വി. ബാലക്യഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ  സി പ്രവീൺകുമാർ അധ്യാപകരായ കെ. സുഹാസിനി ,സി.അനീഷ് എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി :ജെസൺ ജോസഫ് നന്ദി പറഞ്ഞു. കുട്ടികളുടെ കടമകളും അവകാശങ്ങളും എന്ന വിഷയത്തെ കുറിച്ച് അഡ്വ.ശ്രീജിത്ത് എ (ശിശുക്ഷേമ സമിതി അംഗം ,കാസർഗോഡ്) ക്ലാസ്സ് എടുത്തു.

study tour

Image
Banasurasagar dam Pookkod lake Lakkidi Edakkal cave Museum Flower show Fantomrock

ശബ്ദസംവിധാനം നൽകി വൈശാഖിൻ്റെ കൂട്ടുകാർ

Image
രാവണേശ്വരം  സ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയുടെ പേരിൽ സുഹൃത്തുക്കൾ ശബ്ദ സംവിധാനം ഒരുക്കി.  രാവണേശ്വരം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന 'വൈശാഖിന്റെ സ്മരണയ്ക്ക്  H2 ഫ്രണ്ട്‌സ് 2011-13 ബാച്ച് ,കാഞ്ഞങ്ങാട് ഫിനിക്സ് അക്കാദമി എന്നിവർ വിദ്യാലയത്തിന് ക്ലാസ്സ് തല ശബ്ദ സംവിധാനം ഒരുക്കി. പരിപാടിയുടെ ഉദ്ഘാടനം ഹയർ സെക്കൻ്ററി അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ്റെ അധ്യക്ഷതയിൽ വൈശാഖിൻ്റെ രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നു.വൈശാഖിൻ്റെ അച്ഛൻ കുഞ്ഞിരാമനും അമ്മ ഗീതയും ചേർന്ന് ശബ്ദ സംവിധാനം പ്രിൻസിപ്പലിനു കൈമാറി. രാകേഷ് ,വിഷ്ണു ,ബ പിൻ, സനിൽ ,വിപിൻ, അഭിലാഷ് ,അഖിൽ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ സി പ്രവീൺ കുമാർ സ്വഗതവും എം രാധ നന്ദിയും പറഞ്ഞു.വിദ്യാലയത്തിൻ്റെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്.

mouse sponsoring function

Image
മാതൃകയായി സായന്ത് എം ശങ്കർ രാവണേശ്വരം സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് അത്യാവശ്യമായ മൗസ് സംഭാവന നൽകി മാതൃകയായിരിക്കുകയാണ് തൈക്കോണ്ടോ സംസ്ഥാന വിജയിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ സായന്ത് എം ശങ്കർ.വിദ്യാലയത്തിൽ വെച്ച് കുട്ടിയിൽ നിന്നും പ്രിൻസിപ്പൽ കെ.ജയചന്ദ്രൻ ,സീനിയർ അധ്യാപകൻ സി പ്രവീൺ കുമാർ ,എച്ച് ഐ ടി സി  സി ടി ഹരീഷ്, സ്റ്റാഫ് സെക്രട്ടറി ജസ്റ്റൻ ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

water cooler

Image
വിദ്യാലയത്തിന് വാട്ടർ കൂളർ നൽകി മുൻ അധ്യാപകൻ രാവണേശ്വരം: ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരത്തെ ഹയർ സെക്കൻ്ററി വിഭാഗം കുട്ടികളുടെ ദീർഘകാലത്തെ ആവശ്യമാണ് വിദ്യാലയത്തിലെ മുൻ ഹയർ സെക്കൻ്ററി അധ്യാപകനായ എം കുഞ്ഞിരാമ നമ്പ്യാർ നിറവേറ്റിയത്.2019 മുതൽ ഹയർ സെക്കൻ്ററി  എക്കണോമിക്സ് വിഭാഗം അധ്യാപകനായിരുന്ന അദ്ദേഹം 2022 മെയ്യിലാണ് സർവീസിൽ നിന്നും വിരമിച്ചത്.ചടങ്ങിൽ സീനിയർ അധ്യാപകനായ സി പ്രവീൺ കുമാർ സ്വാഗതവും സി അനീഷ് കുമാർ നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എംസി ചെയർമാൻ എ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.മുൻ പ്രിൻസിപ്പാൾ വി വി ഭാർഗ്ഗവൻ മുഖ്യാതിഥിയായി. വാട്ടർ കൂളറിൻ്റെ സമർപ്പണം എം കുഞ്ഞിരാമ നമ്പ്യാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ്റെ ചാർജ് വഹിക്കുന്ന ബി.പ്രേമ ,സ്റ്റാഫ് സെക്രട്ടറി ജെസ്സൻ ജോസഫ് എന്നിവർ സംസാരിച്ചു.

career class

Image
തൊഴിൽ മേഖലയിലെ അനന്തസാധ്യതകൾ വിശദീകരിച്ച് രാവണേശ്വരം സ്ക്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് . രാവണീശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.കരിയർ ഫാക്കൽറ്റി രഞ്ജിത്ത്. ടി. ആർ.ക്ലാസ് കൈകാര്യം ചെയ്തു.പ്രിൻസിപ്പൽ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡ് സി.പ്രവീൺ കുമാർ. ,സി.അനീഷ് എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ പഠന സാധ്യതകളെ കുറിച്ചും തൊഴിൽ മേഖലകളെ കുറിച്ചും ക്ലാസിൽ വിശദീകരിച്ചു

flowers pot to MPs gvhss vellikoth

Image