ശബ്ദസംവിധാനം നൽകി വൈശാഖിൻ്റെ കൂട്ടുകാർ

രാവണേശ്വരം  സ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയുടെ പേരിൽ സുഹൃത്തുക്കൾ ശബ്ദ സംവിധാനം ഒരുക്കി.

 രാവണേശ്വരം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന 'വൈശാഖിന്റെ സ്മരണയ്ക്ക്  H2 ഫ്രണ്ട്‌സ് 2011-13 ബാച്ച് ,കാഞ്ഞങ്ങാട് ഫിനിക്സ് അക്കാദമി എന്നിവർ വിദ്യാലയത്തിന് ക്ലാസ്സ് തല ശബ്ദ സംവിധാനം ഒരുക്കി. പരിപാടിയുടെ ഉദ്ഘാടനം ഹയർ സെക്കൻ്ററി അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ്റെ അധ്യക്ഷതയിൽ വൈശാഖിൻ്റെ രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നു.വൈശാഖിൻ്റെ അച്ഛൻ കുഞ്ഞിരാമനും അമ്മ ഗീതയും ചേർന്ന് ശബ്ദ സംവിധാനം പ്രിൻസിപ്പലിനു കൈമാറി. രാകേഷ് ,വിഷ്ണു ,ബ പിൻ, സനിൽ ,വിപിൻ, അഭിലാഷ് ,അഖിൽ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ സി പ്രവീൺ കുമാർ സ്വഗതവും എം രാധ നന്ദിയും പറഞ്ഞു.വിദ്യാലയത്തിൻ്റെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification