water cooler

വിദ്യാലയത്തിന് വാട്ടർ കൂളർ നൽകി മുൻ അധ്യാപകൻ
രാവണേശ്വരം: ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരത്തെ ഹയർ സെക്കൻ്ററി വിഭാഗം കുട്ടികളുടെ ദീർഘകാലത്തെ ആവശ്യമാണ് വിദ്യാലയത്തിലെ മുൻ ഹയർ സെക്കൻ്ററി അധ്യാപകനായ എം കുഞ്ഞിരാമ നമ്പ്യാർ നിറവേറ്റിയത്.2019 മുതൽ ഹയർ സെക്കൻ്ററി  എക്കണോമിക്സ് വിഭാഗം അധ്യാപകനായിരുന്ന അദ്ദേഹം 2022 മെയ്യിലാണ് സർവീസിൽ നിന്നും വിരമിച്ചത്.ചടങ്ങിൽ സീനിയർ അധ്യാപകനായ സി പ്രവീൺ കുമാർ സ്വാഗതവും സി അനീഷ് കുമാർ നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എംസി ചെയർമാൻ എ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.മുൻ പ്രിൻസിപ്പാൾ വി വി ഭാർഗ്ഗവൻ മുഖ്യാതിഥിയായി. വാട്ടർ കൂളറിൻ്റെ സമർപ്പണം എം കുഞ്ഞിരാമ നമ്പ്യാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ്റെ ചാർജ് വഹിക്കുന്ന ബി.പ്രേമ ,സ്റ്റാഫ് സെക്രട്ടറി ജെസ്സൻ ജോസഫ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification