Posts

Showing posts from June, 2024

തൈക്കോൺഡോ സംസ്ഥാന മത്സരത്തിൽ സാന്ദ്രാ കല്യാണിക്ക് സിൽവർ 29.6.24

Image
ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരം പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥി *സാന്ദ്രാ കല്യാണി* കോഴിക്കോട് വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന 26- മത് സംസ്ഥാന ജൂനിയർ തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ 42kg വിഭാഗത്തിൽ  *സിൽവർ മെഡൽ* നേടി.

GHSS RAVANESWARAM HSS PHOTO

Image
HSS section photo

ലോക ലഹരി വിരുദ്ധ ദിനം 2024 ജൂൺ 26

Image
റിഫൈൻ റിക്കവറി സെൻ്റർ നാട്ടാങ്കൽ പെ രിയ യുമായി സഹകരിച്ച്  ലഹരിവിരുദ്ധ ക്ലാസ്സ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ പരിപാടി ഉദ്ഘാടനം ചെ യ്തു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി സ്വാഗതം പറഞ്ഞു. റൂബിൻ ടി രാജീവ് ശ്രദ്ധ സനീഷ് എന്നിവർ ക്ലാസ് എടുത്തു.

അന്താരാഷ്ട്ര യോഗാ ദിനം 2024ജൂൺ 19

Image
ഗവ ഹയർ സെക്കൻ്ററി സ്കൂൾ രാവണീശ്വരം എൻ എസ് എസ് യൂണിറ്റ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ യോഗ പരിശീലനം നടത്തി.

വായനാ ദിനം പുസ്തക തൊട്ടിൽ പുസ്തക നിധി ജൂൺ 19 2024

Image
പുസ്തക തൊട്ടിലിലൂടെ പുസ്ത നിധി സമാഹരിച്ച് രാവണീശ്വരം എൻഎസ് എസ് യൂണിറ്റ്. വായനാദിനത്തോടനുബന്ധിച്ച് ഗവ ഹയർ സെക്കൻ്ററി സ്കൂൾ രാവണീശ്വരം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് അംഗങ്ങൾ പുസ്തക നിധി സമാഹരിച്ചു. കുട്ടികളും അധ്യാപകരും സമാഹരിച്ച പുസ്തകങ്ങൾ രാമഗിരി ദേശാഭിമാനി ഗ്രസ്ഥാലയം ആൻ്റ് വായനശാലക്ക് സമർപ്പിച്ചു. വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ കെ രാജി പുസ്തക നിധി കൈമാറി. വായനശാല സെക്രട്ടറി എം.കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ പിടിഎ പ്രസിഡൻ്റ് എം സുനിത, കാര്യമ്പു വിജയകുമാർ കെ വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം ജോയിൻ്റ് സെക്രട്ടറി എ.കെ. ഭാസ്കരൻ നന്ദി പറഞ്ഞു.

അനുമോദനം വിജയോത്സവം 2024 ജൂൺ 21

Image
ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരം വിജയോത്സവം  പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. എൽഎസ്എസ്, യുഎസ് എസ്, എൻ എം എം എസ് നേടിയ കുട്ടികളെയും എസ്എസ്എൽസി , പ്ലസ് ടു വിഭാഗത്തിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെയുമാണ് പിടിഎ, എസ് എം സി ,എം പി ടി എ സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചത് . പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് എം സുനിത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി പുഷ്പ ,എസ് എം സി ചെയർമാൻ പി രാധാകൃഷ്ണൻ ,എം പി ടി എ പ്രസിഡണ്ട് ധന്യ അരവിന്ദ്, പി ടി എ  വൈസ് പ്രസിഡണ്ട് പി. ഉണ്ണികൃഷ്ണൻ അധ്യാപകരായ കെ. രാജി , ആശാലത എ, ബി.പ്രേമ , പി.വി. ജനാർദനൻ എന്നിവർ സംസാരിച്ചു പ്രധാനാധ്യാപിക പി. ബിന്ദു നന്ദി രേഖപ്പെടുത്തി

വായനാദിനം 2024 അക്ഷരമധുരം

Image
വായനാദിനം ആഘോഷമാക്കി രാവണീശ്വരം  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനത്തിൽ വ്യത്യസ്തമായ പരിപാടികളുമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം അംഗങ്ങൾ. വിദ്യാലയത്തിലെ പ്രീ സ്കൂൾ കുട്ടികൾക്ക് അക്ഷര മധുരം നൽകിയാണ് വായനാദിനം ആഘോഷിച്ചത്. മുഴുവൻ കുട്ടികൾക്കും മലയാളത്തിലെ അക്ഷരങ്ങൾ എൻ എസ് എസ് കുട്ടികൾ തയ്യാറാക്കി സമ്മാനിച്ചു. കുട്ടികളോടൊത്ത് പാട്ടുപാടി ആഘോഷിച്ചു. അക്ഷരങ്ങളിൽ   തുടങ്ങുന്ന വായനയുടെ മധുരം നുകരുന്നതിന് കുരുന്നുകൾക്ക് അവസരം ഒരുക്കുന്നതിനാണ് വ്യത്യസ്തമായ ഈ ഒരു പരിപാടി നാഷണൽ സർവീസ് സ്കീം നടത്തിയത് .പ്രോഗ്രാം ഓഫീസർ കെ. രാജി , സി അനീഷ് ,സ്റ്റാഫ് സെക്രട്ടറി എ ആശാലത എന്നിവർ സംസാരിച്ചു .കുട്ടികൾ അക്ഷര ഘോഷയാത്ര നടത്തിയാണ് പ്രീ സ്കൂളിലെ കുട്ടികൾക്ക് അക്ഷര മധുരം നൽകിയത് .പരിപാടി പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വളണ്ടിയർലീഡർമാരായ പ്രത്യുഷ എം,  സച്ചിൻ പി എന്നിവർ നേതൃത്വം നൽകി.

തൈക്കോൺഡോ ജില്ലാ മത്സരം 16.6.24

Image
അമേച്വർ തൈകോൺഡോ അസ്സോസിയേഷൻ കാസർഗോഡ്  ജില്ലാതല മത്സരം പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 42 kg വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ  പ്ലസ്ടു ഹ്യുമാനിറ്റീസിലെ സാന്ദ്രാ കല്യാണി. അഭിനന്ദനങ്ങൾ💐💐

രക്ത ദാന ദിനം 16.6.24

Image
രക്ത ദാന സേന രൂപീകരിച്ച് രാവണീശ്വരം സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് രക്തദാനം മഹദ് ദാനം എന്ന സന്ദേശം ഉയർത്തി പിടിച്ച് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്തെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ രക്ത ദാന സേന രൂപീകരിച്ചു. രക്ത ദാനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. മുൻ പ്രോഗ്രാം ഓഫീസർ സി.അനീഷ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ ആശാലത, പ്രോഗ്രാം ഓഫീസർ കെ. രാജി എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾ രക്തദാന പ്രതിജ്ഞ എടുക്കുകയും രക്ത ദാന ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു.

രാജമല്ലി വസന്തം 11.6.24

Image
രാവണീശ്വരം സ്കൂളിൽ രാജമല്ലി വസന്തം ഒരുക്കാൻ എൻ എസ് എസ് കുട്ടികൾ  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ടി രാജമല്ലി വസന്തം തീർക്കാൻ ഒരുങ്ങുകയാണ് നാഷണൽ സർവീസ് സ്കീം കുട്ടികൾ. വിദ്യാലയത്തിന്റെ മതിലിനോട് ചേർന്ന ഭാഗത്താണ് മുളം തൈക ളോട് ചേർന്ന് രാജമല്ലി തൈകൾ നട്ടുപിടിപ്പിച്ചത്. ചുവപ്പും മഞ്ഞയും വർണത്തിൽ വിരിഞ്ഞുനിൽക്കുന്ന ഇവയിൽ എല്ലാ സമയത്തും പൂക്കൾ ഉണ്ടാകും. അധികം ഉയരത്തിൽ വളരാത്ത ഈ ചെടിക്ക് പരിചരണം വളരെ കുറവ് മാത്രം മതി. ഈ ചെടി നിറയെ പുഷ്ടിക്കുമ്പോൾ വിദ്യാലയത്തിന്റെ മുഖഛായ മാറും എന്ന് പ്രതീക്ഷിക്കുകയാണ്. എൻഎസ്എസ്സിന്റെ പ്രോഗ്രാം ഓഫീസർ കെ.രാജി ,അനീഷ് സി പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ രാജി വി എന്നിവർ നേതൃത്വം നൽകി