വായനാദിനം 2024 അക്ഷരമധുരം

വായനാദിനം ആഘോഷമാക്കി രാവണീശ്വരം  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്.

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനത്തിൽ വ്യത്യസ്തമായ പരിപാടികളുമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം അംഗങ്ങൾ. വിദ്യാലയത്തിലെ പ്രീ സ്കൂൾ കുട്ടികൾക്ക് അക്ഷര മധുരം നൽകിയാണ് വായനാദിനം ആഘോഷിച്ചത്. മുഴുവൻ കുട്ടികൾക്കും മലയാളത്തിലെ അക്ഷരങ്ങൾ എൻ എസ് എസ് കുട്ടികൾ തയ്യാറാക്കി സമ്മാനിച്ചു. കുട്ടികളോടൊത്ത് പാട്ടുപാടി ആഘോഷിച്ചു. അക്ഷരങ്ങളിൽ   തുടങ്ങുന്ന വായനയുടെ മധുരം നുകരുന്നതിന് കുരുന്നുകൾക്ക് അവസരം ഒരുക്കുന്നതിനാണ് വ്യത്യസ്തമായ ഈ ഒരു പരിപാടി നാഷണൽ സർവീസ് സ്കീം നടത്തിയത് .പ്രോഗ്രാം ഓഫീസർ കെ. രാജി , സി അനീഷ് ,സ്റ്റാഫ് സെക്രട്ടറി എ ആശാലത എന്നിവർ സംസാരിച്ചു .കുട്ടികൾ അക്ഷര ഘോഷയാത്ര നടത്തിയാണ് പ്രീ സ്കൂളിലെ കുട്ടികൾക്ക് അക്ഷര മധുരം നൽകിയത് .പരിപാടി പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വളണ്ടിയർലീഡർമാരായ പ്രത്യുഷ എം,  സച്ചിൻ പി എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification