വായനാ ദിനം പുസ്തക തൊട്ടിൽ പുസ്തക നിധി ജൂൺ 19 2024

പുസ്തക തൊട്ടിലിലൂടെ പുസ്ത നിധി സമാഹരിച്ച് രാവണീശ്വരം എൻഎസ് എസ് യൂണിറ്റ്.

വായനാദിനത്തോടനുബന്ധിച്ച് ഗവ ഹയർ സെക്കൻ്ററി സ്കൂൾ രാവണീശ്വരം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് അംഗങ്ങൾ പുസ്തക നിധി സമാഹരിച്ചു. കുട്ടികളും അധ്യാപകരും സമാഹരിച്ച പുസ്തകങ്ങൾ രാമഗിരി ദേശാഭിമാനി ഗ്രസ്ഥാലയം ആൻ്റ് വായനശാലക്ക് സമർപ്പിച്ചു. വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ കെ രാജി പുസ്തക നിധി കൈമാറി. വായനശാല സെക്രട്ടറി എം.കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ പിടിഎ പ്രസിഡൻ്റ് എം സുനിത, കാര്യമ്പു വിജയകുമാർ കെ വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം ജോയിൻ്റ് സെക്രട്ടറി എ.കെ. ഭാസ്കരൻ നന്ദി പറഞ്ഞു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification