സംഘാടക സമിതി രൂപീകരിച്ചു. 7.9.24

നാടൊരുമിച്ച് കലോത്സവം വിജയിപ്പിക്കും : ഇ ചന്ദ്രശേഖരൻ എം എൽ എ 
ബേക്കൽ ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം രാവണീശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ .
 പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻഅധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കാഞ്ഞങ്ങാട് എം എൽ എ. ഇ . ചന്ദ്രശേഖരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ബേബി ബാലകൃഷ് ണൻ മുഖ്യാതിഥിയായി . കലോത്സവ വിശദീകരണം ബേക്കൽ എ ഇ ഒ അരവിന്ദ കെ നടത്തി . അജാനൂർ പഞ്ചായത്ത്പ്രസിഡന്റ ശ്രീമതി ശോഭ. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡികേറ്റ് അംഗം ഡോ.എ അശോകൻ,അജാനൂർ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് കെ. സബീഷ്,  സ്റ്റാൻ ന്റി oഗ് കമ്മിറ്റി ചെയർമാൻമാരായ കെ മീന,. കൃഷ്ണൻ മാസ്റ്റർ,ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പകുമാരി എം ജി ., ബ്ലോക്ക് മെമ്പർ എ ദാമോദരൻ പഞ്ചായത്ത് മെമ്പർ പി മിനി. കൺവീനർ എച്ച് എം ഫോറം വിഷ്ണുനമ്പൂതിരി, എസ് എം .സി ചെയർമാൻ പവിത്രൻ എ.വി ഹരിത കേരള മിഷൻ റിസോഴ്സ് പേർസൺ ബാലചന്ദ്രൻ കെ എന്നിവർ ആശംസ നേർന്നു ഹെഡ് മിസ്ട്രസ് ബിന്ദു പി.നന്ദി പറഞ്ഞു കലോത്സവം നവംബർ രണ്ടാം വാരം ഹരിത കലോത്സവമായി നടത്താൻ തീരുമാനിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification