ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പ മൊരോണം 12.9.24

ഹരിതകർമസേനയോടൊപ്പം ഓഓണാഘോഷം നടത്തി 

രാവണീശ്വരം :ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ രാവണീശ്വരം നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഹരിതകർമസേന അംഗങ്ങളോടൊപ്പം ഓണം ആഘോഷിച്ചു.'മാലിന്യ വിമുക്ത കേരളം 'എന്ന സന്ദേശത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് ഹരിതകർമസേന.പ്രസ്തുത പരിപാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ  കെ. രാജി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് വളണ്ടിയർ നന്ദന അശോക് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ  കെ.ജയചന്ദ്രൻ  ഉദ്ഘടനം ചെയ്തു. ഹരിതകർമസേന അംഗങ്ങളായ കെ. സുജാത, കെ. ശോഭ എന്നിവരെ ആദരിച്ചു. ശ്രീമതി ശോഭ കെ ഹരിതകർമസേന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ വളണ്ടിയർ പൂജ നന്ദി രേഖപ്പെടുത്തി. എസ് എം സി ചെയർമാൻ എ വി പവിത്രൻ, മദർ പി ടി എ പ്രസിഡന്റ് ധന്യ അരവിന്ദ്, എസ് എം സി മെമ്പർ ബിജു, സ്റ്റാഫ് സെക്രട്ടറി ആശ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification