Posts

Showing posts from September, 2024

ബേക്കൽ ഉപജില്ല കലോത്സവത്തിന്വിഷരഹിത പച്ചക്കറി 12.9.24

Image
ബേക്കൽ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറി ബേക്കൽ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ , എസ്.എം.എസി.,എം പി.ടിഎ  എന്നിവയുടെ നേതൃത്വത്തിൽ രാവണീശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം നടത്തി. പിടി എ പ്രസിഡന്റ് പി. രാധാകൃഷൻ  അധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് പി.ബിന്ദു, എം പി ടി.എ പ്രസിഡന്റ് ധന്യാ അരവിന്ദ് എന്നിവർ ആശംസ നേർന്നു. കലോത്സവം നവംബർ രണ്ടാം വാരം നടക്കും. ഇതോടൊപ്പം രാവണേശ്വരത്തെ കർഷകനായ പി. മഞ്ജുനാഥൻ  സ്കൂളിലെ കുട്ടികളുടെ ഉച്ചക്കഞ്ഞി വിഭവത്തിനായി തന്റെ കൃഷി സ്ഥലത്ത് വിളഞ്ഞ നരമ്പൻ കൈമാറുന്ന ചടങ്ങും നടന്നു.

ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പ മൊരോണം 12.9.24

Image
ഹരിതകർമസേനയോടൊപ്പം ഓഓണാഘോഷം നടത്തി  രാവണീശ്വരം :ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ രാവണീശ്വരം നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഹരിതകർമസേന അംഗങ്ങളോടൊപ്പം ഓണം ആഘോഷിച്ചു.'മാലിന്യ വിമുക്ത കേരളം 'എന്ന സന്ദേശത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് ഹരിതകർമസേന.പ്രസ്തുത പരിപാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ  കെ. രാജി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് വളണ്ടിയർ നന്ദന അശോക് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ  കെ.ജയചന്ദ്രൻ  ഉദ്ഘടനം ചെയ്തു. ഹരിതകർമസേന അംഗങ്ങളായ കെ. സുജാത, കെ. ശോഭ എന്നിവരെ ആദരിച്ചു. ശ്രീമതി ശോഭ കെ ഹരിതകർമസേന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ വളണ്ടിയർ പൂജ നന്ദി രേഖപ്പെടുത്തി. എസ് എം സി ചെയർമാൻ എ വി പവിത്രൻ, മദർ പി ടി എ പ്രസിഡന്റ് ധന്യ അരവിന്ദ്, എസ് എം സി മെമ്പർ ബിജു, സ്റ്റാഫ് സെക്രട്ടറി ആശ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ക്ലാസ്സ് 6.9.24

Image
നാഷണൽ സർവീസ് സ്കീം അംഗങ്ങൾക്ക് പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ്സ് ആനന്ദ് പേക്കടം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പദ്ധതി വിശദീകരണം നടത്തി.

സംഘാടക സമിതി രൂപീകരിച്ചു. 7.9.24

Image
നാടൊരുമിച്ച് കലോത്സവം വിജയിപ്പിക്കും : ഇ ചന്ദ്രശേഖരൻ എം എൽ എ  ബേക്കൽ ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം രാവണീശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ .  പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻഅധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കാഞ്ഞങ്ങാട് എം എൽ എ. ഇ . ചന്ദ്രശേഖരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ബേബി ബാലകൃഷ് ണൻ മുഖ്യാതിഥിയായി . കലോത്സവ വിശദീകരണം ബേക്കൽ എ ഇ ഒ അരവിന്ദ കെ നടത്തി . അജാനൂർ പഞ്ചായത്ത്പ്രസിഡന്റ ശ്രീമതി ശോഭ. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡികേറ്റ് അംഗം ഡോ.എ അശോകൻ,അജാനൂർ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് കെ. സബീഷ്,  സ്റ്റാൻ ന്റി oഗ് കമ്മിറ്റി ചെയർമാൻമാരായ കെ മീന,. കൃഷ്ണൻ മാസ്റ്റർ,ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പകുമാരി എം ജി ., ബ്ലോക്ക് മെമ്പർ എ ദാമോദരൻ പഞ്ചായത്ത് മെമ്പർ പി മിനി. കൺവീനർ എച്ച് എം ഫോറം വിഷ്ണുനമ്പൂതിരി, എസ് എം .സി ചെയർമാൻ പവിത്രൻ എ.വി ഹരിത കേരള മിഷൻ റിസോഴ്സ് പേർസൺ ബാലചന്ദ്രൻ കെ എന്നിവർ ആശംസ നേർന്നു ഹെഡ് മിസ്ട്രസ് ബിന്ദു പി.നന്ദി പറഞ്ഞു കലോത്സവം നവംബർ രണ്ടാം വാരം ഹ

അധ്യാപക ദിനം 5.9 .24

Image
എൻ എസ്സ് എസ്സ് യൂണിറ്റ് സെക്കൻ്റ് ഇയർ കുട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ ഗുരുവന്ദനം പരിപാടി നടത്തി. വിവിധ പരിപാടികൾ നടത്തി.