സീറോ ഷാഡോ ഡേ

സീറോ ഷാഡോ ഡേ പ്രവർത്തനം.

ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷനും ചേർന്ന് ലോക ഭൗമ ദിനമായ ഏപ്രിൽ 22 ന് നടത്തിയ സീറോ ഷാഡോ ഡേ കോണ്ടസ്റ്റിൽ ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ സയൻസ് ക്ലബ്ബും പങ്കാളികളായി. സ്ക്കൂളിൽ വച്ച് നടന്ന പരിപാടിക്ക് പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ, പ്രധാനാധ്യാപിക സി കെ സുനിതാദേവി, സയൻസ് അധ്യാപകൻ സതീശൻ എന്നിവർ നേതൃത്വം നൽകി. ഭൂമിയുടെ പരിക്രമണത്തിൽ സൂര്യൻ ഭൂമധ്യരേഖക്ക് മുകളിൽ വരുമ്പോൾ ഭൂമിയിൽ സമരാത്രമായിരിക്കും. തുടർന്ന് സൂര്യൻ അതാത് പ്രദേശങ്ങളുടെ നേരെ മുകളിൽ എത്തുമ്പോൾ തീരെ നിഴൽ ഉണ്ടാകുന്നില്ല. വിദ്യാലയത്തിൽ വെച്ച് നടത്തിയ പരീക്ഷണത്തിൽ ഉച്ചെക്ക് 12.20ന് നിഴൽ തീരെ ഇല്ലാത്ത പ്രതിഭാസം കുട്ടികളും  അധ്യാപകരും നിരീക്ഷിച്ചു. പേപ്പറിൽ ലംബമായി കുത്തി നിർത്തിയ പിവിസി പൈപ്പ് ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification