ജീവകാരുണ്യ പ്രവർത്തനം

രാവണീശ്വരം സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ആടിനെ നൽകി.
രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ മാനവ മൈത്രി വരവുമായി ബന്ധപ്പെട്ട് ഉപജീവനം പദ്ധതിയായി വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ഒരു ആടിനെ വിതരണം ചെയ്തു.കുടുംബത്തിന് ഒരു ജീവനോപാധി ആവുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. കുട്ടികൾ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ആടിനെ വാങ്ങിയത്. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എം സുനിത അധ്യക്ഷയായി. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സബീഷ് ആടിനെ നൽകി.വാർഡ് മെമ്പർ പി. മിനി മുഖ്യാതിഥിയായ ചടങ്ങിൽ എസ്എംസി ചെയർമാൻ പി.രാധാകൃഷ്ണൻ , പ്രഥമാധ്യാപിക സി.കെ.സുനിതാ ദേവി ,എം പി ടി എ പ്രസിഡൻ്റ് ധന്യ അരവിന്ദ് ,പ്രോഗ്രാം ഓഫീസർ ടി.എസ്.സന്ദീപ് എന്നിവർ സംസാരിച്ചു. വളണ്ടിയർ ലീഡർ എം പ്രത്യൂഷ നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification