സ്വാതന്ത്ര്യ ദിനാഘോഷം

76 പേർ പാടിയ രാഗമാലിക തീർത്ത് രാവണേശ്വരം സ്ക്കൂൾ
രാവണേശ്വരം
സ്വാതന്ത്ര്യത്തിൻ്റെ ഏഴു പത്തിആറാം പിറന്നാൾ ദിനത്തിൽ എഴുപത്തി ആറു പേർ അവതരിപ്പിച്ച രാഗമാലികയുമായി രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ. അധ്യാപകരും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പരിപാടി അവതരിപ്പിച്ചത്. വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ പതാക ഉയർത്തി. പ്രഥമാധ്യാപിക സി.കെ. സുനിതാ ദേവി നന്ദി പറഞ്ഞു.വാർഡ് മെമ്പർ പി. മിനി ,പി ടി എ പ്രസിഡൻ്റ് കെ.വി. ബാലകൃഷ്ണൻ ,എസ് എം സി ചെയർമാൻ എ.പവിത്രൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു .തുടർന്ന് കുട്ടികളുടെ ഡിസ്പ്ലേ ,ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ മാർച്ച് പാസ്റ്റ് ,ദേശഭക്തിഗാനം ,നൃത്താവിഷ്ക്കാരം എന്നിവ അരങ്ങേറി.എൻ എസ് എസ് വിഭാഗം കുട്ടികൾ പളളിക്കര ബീച്ച് ശുചിയാക്കി.പായസവിതരണത്തോടെ പരിപാടികൾ സമാപിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification