Posts

Showing posts from August, 2023

ആശാ പ്രവർത്തകർക്ക് ആദരം

Image
ആശാ പ്രവർത്തകർക്കും ഹരിത സേനാ ഗംങ്ങൾക്കും രാവണീശ്വരം സ്കൂളിൻ്റെ ആദരം രാവണീശ്വരം .. ഓണാഘോഷത്തോടനുബന്ധിച്ച് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകത്തിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെയും ഹരിത കർമസേനാംഗങ്ങളെയും ആദരിച്ച് മാതൃകാ പ്രവർത്തനം കാഴ്ചവെക്കുകയാണ് രാവണീശ്വരം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്. സ്ക്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആശാ വർക്കർമാരായ എ.ശോഭന ,കെ.ഉഷ ഹരിത കർമ്മ സേനാംഗങ്ങളായ കെ. ശോഭ ,കെ.സുജാത എന്നിവരെ എസ്എം സി ചെയർമാൻ എ. പവിത്രൻ മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ടി.എസ്.സന്ദീപ് സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ സി. പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി എ.ആശാലത എന്നിവർ ആശംസ നേർന്നു. പ്ലസ് വൺ സയൻസിലെ ആവണി മോഹൻ നന്ദി പറഞ്ഞു. ആശാ വർക്കർ എ ശോഭന, ഹരിതസേനാംഗം കെ ശോഭ എന്നിവർ അവരുടെ ജോലിയുടെ പ്രത്യേകതകൾ വിശദീകരിച്ചു.ഇവരുടെ സേവനങ്ങൾ മഹത്തരമാണെന്ന് പവിത്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ ദിനം .എൻ എസ് എസ് .. പള്ളിക്കര ബീച്ച് ശുചീകരണം.

Image
ഭാരതത്തിൻ്റെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കര ബീച്ച് ശുചിയാക്കി രാവണീശ്വരം സ്ക്കൂൾ എൻ എസ് എസ് കുട്ടികൾ  എഴുപത്താറാമത് സ്വാതന്ത്ര്യ ദിനത്തിൽ ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരത്തെ എൻഎസ്എസ് കുട്ടികൾ പള്ളിക്കര ബീച്ച് ശുചിയാക്കി .പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.എസ് സന്ദീപ്, സി അനീഷ് എന്നിവർ നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും അറബിക്കടലിനെ സാക്ഷിയാക്കി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷം

Image
76 പേർ പാടിയ രാഗമാലിക തീർത്ത് രാവണേശ്വരം സ്ക്കൂൾ രാവണേശ്വരം സ്വാതന്ത്ര്യത്തിൻ്റെ ഏഴു പത്തിആറാം പിറന്നാൾ ദിനത്തിൽ എഴുപത്തി ആറു പേർ അവതരിപ്പിച്ച രാഗമാലികയുമായി രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ. അധ്യാപകരും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പരിപാടി അവതരിപ്പിച്ചത്. വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ കെ .ജയചന്ദ്രൻ പതാക ഉയർത്തി. പ്രഥമാധ്യാപിക സി.കെ. സുനിതാ ദേവി നന്ദി പറഞ്ഞു.വാർഡ് മെമ്പർ പി. മിനി ,പി ടി എ പ്രസിഡൻ്റ് കെ.വി. ബാലകൃഷ്ണൻ ,എസ് എം സി ചെയർമാൻ എ.പവിത്രൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു .തുടർന്ന് കുട്ടികളുടെ ഡിസ്പ്ലേ ,ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ മാർച്ച് പാസ്റ്റ് ,ദേശഭക്തിഗാനം ,നൃത്താവിഷ്ക്കാരം എന്നിവ അരങ്ങേറി.എൻ എസ് എസ് വിഭാഗം കുട്ടികൾ പളളിക്കര ബീച്ച് ശുചിയാക്കി.പായസവിതരണത്തോടെ പരിപാടികൾ സമാപിച്ചു.