കലോത്സവ കിരീടം

പെരിയയിൽ വച്ച് നടന്ന ബേക്കൽ ഉപജില്ലാ കലോത്സവത്തിൽ  കലാ കിരീടം ചൂടി രാവണേശ്വരം സ്ക്കൂൾ...

ഓവറോൾ വിഭാഗത്തിലും ഹയർ സെക്കൻ്ററി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ബേക്കൽ ഉപജില്ലയിലെ കൗമാര കലയുടെ കിരീടം ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരം കരസ്ഥമാക്കി.
 ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് സ്ക്കൂൾ ഈ വിജയം കൊയ്തത്. കുട്ടികൾക്ക് പിന്തുണയുമായി രക്ഷാകർത്താക്കളും ,പി ടി എ ,എസ്എംസി ,എം പിടിഎ അധികൃതരും അധ്യാപകരും ഒത്തുചേർന്നപ്പോൾ സ്ക്കൂളിന് മികച്ച വിജയം നേടാൻ കഴിഞ്ഞു.ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിലും വിദ്യാലയം തിളക്കമാർന്ന വിജയം കൈവരിച്ചിരുന്നു.പാഠ്യ ,പാഠ്യാനു ബന്ധ പ്രവർത്തനങ്ങളിലും മികവ് കൈവരിക്കാൻ സ്ക്കുളിന് സാധിച്ചിട്ടുണ്ട്. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ,പ്രധാനാധ്യാപിക സി.കെ.സുനിതാ ദേവി ,പി ടി എ പ്രസിഡൻ്റ് എം സുനിത ,എസ്എംസി ചെയർമാൻ കെ.രാധാകൃഷ്ണൻ .എം പിടിഎ പ്രസിഡൻ്റ് ധന്യാ അരവിന്ദ് എന്നിവർ നേതൃത്വം നൽകുന്നു.
സ്ക്കൂളിൽ വെച്ച് നടന്ന അനുമോദന പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് എം സുനിത ,എസ്എംസി ചെയർമാൻ കെ രാധാകൃഷ്ണൻ ,എംപിടിഎ പ്രസിഡൻ്റ് ധന്യ അരവിന്ദ് ,പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ, പ്രധാനാധ്യാപിക സി.കെ.സുനിതാ ദേവി ,സീനിയർ അധ്യാപകൻ സി പ്രവീൺ കുമാർ ,ബി പ്രേമ എന്നിവർ സംസാരിച്ചു .

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം