Posts

Showing posts from November, 2023

short film ..switch on

Image
രാവണീശ്വരം സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ഹ്രസ്വ സിനിമ പൊതിച്ചോറിൻ്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. ഗവ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർസീസ് സ്കീം തയ്യാറാക്കുന്ന ഹ്രസ്വ സിനിമ പൊതിച്ചോറിൻ്റെ സ്വിച്ച് ഓൺ കർമ്മം വിദ്യാലയത്തിൽ വെച്ച് പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ നിർവഹിച്ചു.വാർധക്യത്തിൻ്റെ ഒറ്റപ്പെടലിൻ്റെ കഥ പറയുന്ന സിനിമയുടെ പിന്നണി പ്രവർത്തനം നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ്. സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സന്ദീപ് ടി.എസ് സ്വാഗതം പറഞ്ഞു. സിനിമാ ആർട്ട് ഡയറക്ടറായ വരദ നാരായണൻ മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സി.കെ.സുനിതാ ദേവി ,സ്വപ്ന എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വളണ്ടിയർ ലീഡർ ശലഭ ആർ നന്ദി പറഞ്ഞു.

Short film

Image
Notice

കലോത്സവ കിരീടം

Image
പെരിയയിൽ വച്ച് നടന്ന ബേക്കൽ ഉപജില്ലാ കലോത്സവത്തിൽ  കലാ കിരീടം ചൂടി രാവണേശ്വരം സ്ക്കൂൾ... ഓവറോൾ വിഭാഗത്തിലും ഹയർ സെക്കൻ്ററി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ബേക്കൽ ഉപജില്ലയിലെ കൗമാര കലയുടെ കിരീടം ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരം കരസ്ഥമാക്കി.  ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് സ്ക്കൂൾ ഈ വിജയം കൊയ്തത്. കുട്ടികൾക്ക് പിന്തുണയുമായി രക്ഷാകർത്താക്കളും ,പി ടി എ ,എസ്എംസി ,എം പിടിഎ അധികൃതരും അധ്യാപകരും ഒത്തുചേർന്നപ്പോൾ സ്ക്കൂളിന് മികച്ച വിജയം നേടാൻ കഴിഞ്ഞു.ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിലും വിദ്യാലയം തിളക്കമാർന്ന വിജയം കൈവരിച്ചിരുന്നു.പാഠ്യ ,പാഠ്യാനു ബന്ധ പ്രവർത്തനങ്ങളിലും മികവ് കൈവരിക്കാൻ സ്ക്കുളിന് സാധിച്ചിട്ടുണ്ട്. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ,പ്രധാനാധ്യാപിക സി.കെ.സുനിതാ ദേവി ,പി ടി എ പ്രസിഡൻ്റ് എം സുനിത ,എസ്എംസി ചെയർമാൻ കെ.രാധാകൃഷ്ണൻ .എം പിടിഎ പ്രസിഡൻ്റ് ധന്യാ അരവിന്ദ് എന്നിവർ നേതൃത്വം നൽകുന്നു. സ്ക്കൂളിൽ വെച്ച് നടന്ന അനുമോദന പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് എം സുനിത ,എസ്എംസി ചെയർമാൻ കെ രാധാകൃഷ്ണൻ ,എംപിടിഎ പ്രസിഡൻ്റ് ധന്യ അരവിന്ദ് ,പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ, പ്രധാനാധ്യാപിക സി.കെ.സുനിതാ ദേവി ,സീനിയർ അധ്യ