Posts

Showing posts from February, 2023

river side trip

Image

പുഴയിറവ് യാത്ര

Image

പുഴയറിയാൻ

Image
പുഴയറിയാൻ രാവണേശ്വരത്തെ കുട്ടികൾ പുഴയുടെയും കുന്നിൻ്റെയും കണ്ടൽ കാടിൻ്റെയും പ്രാധാന്യം മനസ്സിലാക്കുന്നതിന് രാവണേശ്വരം ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ ചിത്താരി പുഴയോരത്തേക്ക് പഠനയാത്ര നടത്തി. പുഴയുടെയും വയലുകളുടെയും നിലനിൽപ്പ് കുന്നുകളെ ആശയിച്ചാണെന്നും ഇവയെ സംരക്ഷിക്കേണ്ടത് വരും തലമുറയുടെ ആവശ്യമാണെന്നും കുട്ടികൾ മനസ്സിലാക്കി.കണ്ടലുകളെയും അവയെ ആശ്രയിക്കുന്ന മത്സ്യം ഉൾപ്പെടെയുള്ള ജീവിവർഗ്ഗങ്ങളെയും കുട്ടികൾ നേരിൽ കണ്ട് പ്രത്യേകതകൾ തിരിച്ചറിഞ്ഞു.ജലസംരക്ഷണ പ്രതിജ്ഞ പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ ചൊല്ലിക്കൊടുത്തു. സീഡ് കോ ഓർഡിനേറ്റർ പി സുഹാസിനി ,അധ്യാപകരായ സി അനീഷ്, പി ഷൈനി, കെ.രമ്യ, പി വി  പൂർണ്ണിമ തുടങ്ങിയവർ നേതൃത്വം നൽകി.

നാടൻ പാനീയ പ്രദർശനം

Image
രാവണേശ്വരം സ്ക്കൂളിൽ നാടൻ പാനീയ മേള സംഘടിപ്പിച്ചു. --------------=----------- രാവണീശ്വരം :രാവണീശ്വരം സ്കൂളിൽ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ പാനീയ മേള നടത്തി. കുട്ടികൾ ഇലിമ്പി പുളി മുതൽ ഇളനീർ വരെ യുള്ള വിവിധ വസ്തുക്കൾ കൊണ്ടു ജ്യൂസ് ഉണ്ടാക്കി പ്രദർശനം നടത്തി. പരിപാടി പ്രിൻസിപ്പൽ കെ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ബി പ്രേമ  അധ്യക്ഷത വഹിച്ചു സീഡ്കോഡിനേറ്റർ പി. സുഹാസിനി സ്വാഗതവും  സി പ്രവീൺ കുമാർ, പി ജനാർദ്ദനൻ സി.അനീഷ് എന്നിവർ ആശംസയും സി മയൂഘ നന്ദിയും പറഞ്ഞു.  പുതിയ തലമുറയിൽ പെട്ട പാനീയങ്ങൾ മാർക്കറ്റ് കീഴടക്കുമ്പോൾ  നമ്മുടെ കുട്ടികൾ ചാമ്പങ്ങ, ചെമ്പരത്തി, ശംഖുപുഷ്പം, വത്തക്ക, ഇളനീർ, സപ്പോട്ട , വാഴപഴം, ഓറഞ്ച്, നാരങ്ങ, ഇലിമ്പി പുളി, പച്ചമാങ്ങ, മോര്, ബീറ്റ്റൂട്ട് എന്നിവ കൊണ്ടു ആരോഗ്യ സംപുഷ്ട മായപാനീയങ്ങൾ പ്രദർശിപ്പിച്ചത് വേറിട്ട അനുഭവമായിരുന്നു. ഭക്ഷണവും ആരോഗ്യവും എന്ന പാഠഭാഗത്തെ അടിസ്ഥാനമായാണ് പരിപാടി സംഘടിപ്പിച്ചത്.

വികസന സമിതി യോഗം

Image