Posts

Showing posts from June, 2023

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം

Image
മയക്കുരുന്നിനെതിരെ റാലിയുമായി രാവണീശ്വരം സ്കൂൾ നാഷണൽ സർവ്വീസ് സ്കീം. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് രാവണീശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം റാലി നടത്തി. ഹോസ്റ്റൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ പ്രമോദ് ടിവി ഫ്ലാഗ് ഓഫ് നടത്തി വാർഡ് മെമ്പർ പി മിനി പിടിഎ പ്രസിഡണ്ട് കെ.വി.ബാലകൃഷ്ണൻ ,പ്രധാനാധ്യാപിക സി കെ സുനിതാകുമാരി തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്ദീപ് ടി എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകരായ സി. പ്രവീൺ കുമാർ ,സി അനീഷ് എന്നിവർ നേതൃത്വം നൽകി. ചിത്രരചനാ മത്സരം ,പ്ലക്കാർഡ് തയ്യാറാക്കൽ എന്നിവയും എൻ എസ് എസിൻ്റെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ  ലഹരി വിരുദ്ധ  പ്രതിജ്ഞ എടുത്തു.